തൃണമൂൽ പ്രവർത്തകർ പോളിംഗ് സ്റ്റേഷനിൽ നിന്നും പിടിച്ചു പുറത്താക്കി; മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ബിജെപി സ്ഥാനാർത്ഥി കണ്ണിരോടെ മടങ്ങി

single-img
12 May 2019

മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബംഗാളിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ എം.എസ് ഭാരതി ഘോഷിനു നേരെ തൃണമൂൽ ആക്രണം. പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ തൃണമൂൽ പ്രവർത്തകരായ വനിതകൾ അവരെ തടസപ്പെടുത്തുകയായിരുന്നു.

അതേസമയം,​ ഭാരതി ഘോഷ് ബൂത്തിനുള്ളിൽ മൊബെെൽ ഫോൺ ഉപയോഗിച്ചതായും വീഡിയോ പകർത്തിയെന്നുമുള്ള പരാതിയിൽ ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ബംഗാളിലെ ജാർഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രമൺ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ആരോപണം തൃണമൂൽ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

അതേസമയം, ഈസ്റ്റ് മേദിനിപൂരിൽ രണ്ടു ബി.ജ.പി പ്രവർത്തകർക്ക് വെടിയേറ്റു.