രാജ് മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

single-img
11 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സി.പി.എം പുറത്താക്കി. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

രാജ്‌മോഹന്‍ ഉണ്ണിത്താനായി ഇരുവരും പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് നടപടി. എന്നാല്‍ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ശിഹാബും ആരോപിച്ചു.

പ്രാദേശിക നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ജംഷാദ് കുറ്റപ്പെടുത്തി.