ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ചുകുഞ്ഞും പിതാവും മരിച്ചു: അപകടമുണ്ടായത് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നവഴി

single-img
11 May 2019

പാലാ കടനാട്ടിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ചുകുഞ്ഞും പിതാവും മരിച്ചു. മറ്റത്തിപ്പാറയിൽ പുതിയാമഠം ജൻസ് ഒരു വയസുള്ള മകൻ അഗസ്റ്റോ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലാണ് അപകടമുണ്ടായത്. പനി ബാധിച്ച അഗസ്റ്റോയെ ആശുപത്രിയിൽ കൊണ്ടു പോകുംവഴിയാണ് അപകടം നടന്നത്.

അപകടസമയത് ഓട്ടോയിലുണ്ടായിരുന്ന ജൻസിന്റെ ഭാര്യ ജോസ്‌മി, മകൾ ആഗ്നസ് എന്നിവർക്കും പരിക്കുണ്ട്. ഇവരെ സമീപത്തുള്ള പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൻസ് പുതുതായി എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.