റോഡ് ഷോയില്‍ മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

single-img
11 May 2019

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ബംഗാളിലെ ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കൃത്യസമയത്തിൽ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഈ ദൃശ്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.