അത് വ്യാജം; പ്രചരിപ്പിക്കരുത്: നടി ഐശ്വര്യ രാജേഷ്

single-img
11 May 2019

‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ തമിഴ് അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘സഖാവ്’ എന്ന ചിത്രത്തിലും അവര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഐശ്വര്യയുടെ പ്രണയവും ‘ഈ വര്‍ഷം നടക്കാനിരിക്കുന്ന’ വിവാഹത്തെയൊക്കെ കുറിച്ച് കുറച്ചുദിവസങ്ങളായി തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ പ്രചരിക്കുന്നുണ്ട്. ഒരു സഹതാരവുമായി പ്രണയത്തിലാണ് ഐശ്വര്യ എന്നാണ് പ്രചാരണം. ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ രാജേഷ്.

നടക്കുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്.

ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്’, ഐശ്വര്യ കുറിച്ചു.