വാക്കരൂവിന്റെ പുതിയ ബ്രാന്റ് അംബാസിഡറായി ആമിര്‍ ഖാന്‍ എത്തുന്നു

single-img
11 May 2019

പുതിയ മോഡലുകളും ‘be restless’ എന്ന പുതി പരസ്യ ക്യാമ്പയിനുമായി യൂഫോറിക് ഇന്റര്‍ നാഷണല്‍ തങ്ങളുടെ വാക്കരു ബ്രാന്‍ഡ് റീലോഞ്ച് ചെയ്യുന്നു. വികെസി ഗ്രൂപ്പിന് കീഴിലുള്ള യൂഫോറിക് ഇന്റര്‍നാഷണല്‍ പുറത്തിറക്കുന്ന വാക്കരു പാദ രക്ഷകള്‍ സ്റ്റൈലിനും, സുഖത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നവര്‍ക്ക് അനുകൂലമാണ്.

ലോകത്തിലെ മികച്ച സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ ആമിര്‍ഖാനെയാണ് ബ്രാന്റ് അംബാസിഡറായി അവതരിപ്പിക്കുന്നത്. യുവാക്കളുടെ മനോഭാവത്തിനും താല്‍പര്യത്തിനും അനുസരിച്ചുള്ള ഈ മാറ്റം കമ്പനിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.

തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിവര്‍ത്തിക്കാന്‍ തയ്യാറാകുന്ന തലമുറയെ പ്രതിനിധീകരിക്കുന്നതാണ് വാക്കരുവിന്റെ ‘be restless’ എന്ന പുതിയ പരസ്യ ചിത്രം. ഈ പരസ്യചിത്രം നല്‍കുന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ആശയത്തിനുടമയാണ് ആമീര്‍ ഖാന്‍.

സുഖകരമായി നടക്കാന്‍ സഹായിക്കുന്ന പാദരക്ഷകള്‍ പ്രദാനം ചെയ്യുകയെന്നതാണ് കമ്പനി 2013ല്‍ വാക്കരൂ ബ്രാന്റ് പുറത്തിറക്കിയത്. ഉയര്‍ന്ന ഗുണമേന്‍മയുള്ള, വ്യത്യസ്ഥമായ നിരവധി മോഡലുകള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ വാക്കരു പുറത്തിറക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും അനുയോജ്യമായ സ്‌പോര്‍ട്‌സ് ഷൂ, സാന്‍ഡല്‍, ലോഫര്‍, ഫ്‌ളിപ്ഫ്‌ളോപ്പ് എന്നിങ്ങനെ വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ ഈ ബ്രാന്റിന് കീഴില്‍ ലഭ്യമാണ്.

തിരഞ്ഞെടുത്ത നോഡലുകളിലെ ആധുനിക എന്‍ക്യാപ്‌സ്യുലേറ്റഡ് ഫുട്‌ബെഡ് സാങ്കേതിക കൂടുതല്‍ മനോഹാരിതയും, ഉയര്‍ന്ന സുഖവും നല്‍കുന്നതാണ്. സമീപ ഭാവിയില്‍ ഇന്ത്യയിലെ മുന്‍നിര ബ്രാന്റായി വാക്കരു മാറും എന്നാണ് വാക്കരു ഷൂസുകളുടെ നിലവിലെ ഉപഭോക്തൃ സ്വീകാര്യത സൂചിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിലൂടെ മികച്ച ബ്രാന്റ് നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പെര്‍ഫെക്ഷനിസ്റ്റ് എന്ന നിലയില്‍ രാജ്യത്തിന് അകത്തും, പുറത്തും ബഹഹുമാനം നേടിയെടുത്ത വ്യക്തിയാണ് ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ വ്യക്തിത്വം വാക്കരു ബ്രാന്റിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. അതിനാല്‍ ആമിര്‍ ഖാനെ ബ്രാന്റ് അംബാസിഡറാക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണ്. വാക്കരു ലോഞ്ചിംഗ് വേളയില്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ നൗഷാദ് പറഞ്ഞു.

ഇന്ത്യയിലെ യുവാക്കളോടൊപ്പമുള്ള വാക്കരുവിന്റെ മുന്നേറ്റത്തില്‍ പങ്കു ചേരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ആമീര്‍ ഖാന്‍ പറഞ്ഞു.

ആമിര്‍ ഖാനെ മുഖ്യ കഥാപാത്രമായി നിര്‍മ്മിച്ച ‘be restless’ എന്ന പരസ്യ ചിത്രത്തിലൂടെ അദ്ദേഹം വാക്കരുവിന്റെ ബ്രാന്റ് അംബാസിഡറായി ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരുടെ മുന്നിലെത്തും. യുവാക്കള്‍ക്ക് അനുയോജ്യമായ താല്‍പര്യങ്ങള്‍ക്കും,ഇണങ്ങുന്ന നവീന മോഡലുകള്‍ പുറത്തിറക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഫുഡ് വെയര്‍ ബ്രാന്റ്് എന്ന ഖ്യാതി നേടുകയും 1000 കോടി ബിസിനെസ്സ് കൈവരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം.