വെൺമണി നീലകണ്ഠൻ്റെ `കുറുമ്പ്´; അർധരാത്രിയിൽ ചങ്ങല പൊട്ടിച്ച് റോഡിലിറങ്ങിയ ആന തകർത്തത് വീടുകളും നിരവധി വാഹനങ്ങളും

single-img
10 May 2019

കോന്നിയിൽ കെട്ടുംമൂട്ടിൽനിന്ന്‌ ചങ്ങല പൊട്ടിച്ച് അർധരാത്രി റോഡിലിറങ്ങിയ നാട്ടാന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെൺമണി നീലകണ്ഠൻ (48) എന്ന ആനയാണ് കല്ലേലി മുതൽ കോന്നിവരെ രാത്രിയിൽ ഇറങ്ങിനടന്നത് അക്രമം നടത്തിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കല്ലേലി കുരിശുമൂടിന്‌ സമീപം മരത്തിൽ തളച്ചിരിക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ പാപ്പാൻമാരും കിടക്കുന്നുണ്ടായിരുന്നു. രാത്രിയിൽ ചങ്ങല പൊട്ടിച്ചഎ ഇറങ്ങിനടന്ന ആന അടവിക്കുഴി ഭാഗത്ത് വന്നപ്പോൾ അവിടുത്തെ താമസക്കാരനായ ബാഹുലേയൻ കകണുകയായിരുന്നു.ബാഹുലേയനാണ് വിവരം പോലീസിൽ അറിയിക്കുന്നത്.

അവിടെനിന്ന്‌ അരുവാപ്പുലം ഭാഗത്തേക്കാണ് ആന പോയത്. ആന കടന്നുപോയ വഴിയരികിലെ വീടുകളിൽകിടന്നിരുന്ന വാഹനങ്ങൾ തകർത്തു. കല്ലേലി ദാറുസലാം മൻസിൽ ഷാനവാസ്, അരുവാപ്പുലം രാം നിവാസിൽ രവി, ചൈനാമുക്ക് കൊട്ടകുന്നേൽ അജയൻ എന്നിവരുടെ കാറുകളും ഓട്ടോറിക്ഷയുമാണ് തകർത്തത്. റോഡരികിലെ ഇരുചക്രവാഹനങ്ങളും തകർത്തു.

എലിയറയ്ക്കൽ മഠത്തിൽകാവ് ക്ഷേത്രം, ളാക്കൂർ റോഡ് പരിസരത്ത് എത്തിയ ആന തിരികെ മാരൂർപാലം വഴി കൊടിഞ്ഞിമൂലയിലേക്ക്‌ നടന്നു. അവിടെ പാപ്പാൻമാരെത്തി. ആറ്റിലൂടെ ഇറക്കി പുതിയകാവ് ക്ഷേത്രം വഴി ഐരവൺ ലക്ഷം വീട് കോളനിക്ക് സമീപമുള്ള സ്ഥലത്ത് പുലർച്ചെ മൂന്ന് മണിയോടെ തളച്ചു.

ഒരുമാസംമുൻപ് പന്തളം, നരിയാപുരം ഭാഗത്തും വെൺമണി നീലകണ്ഠൻ റോഡിലിറങ്ങി അക്രമം കാട്ടിയിരുന്നു. ആനയെ എഴുന്നള്ളിക്കുന്നതിനും തടി പിടിപ്പിക്കുന്നതിനും വനംവകുപ്പ് ഒരുമാസത്തേയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രകാശ് പറഞ്ഞു.