താന്‍ എന്‍.സി.പിക്കു വോട്ടു ചെയ്തപ്പോള്‍ കത്തിയത് താമരയ്ക്കു നേരെയുള്ള ബട്ടന്‍; ആരോപണവുമായി ശരത് പവാര്‍

single-img
10 May 2019

വോട്ടു ചെയ്യുന്നത് എങ്ങനെയെന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടെ താന്‍ എന്‍.സി.പിക്കു വോട്ടു ചെയ്തപ്പോള്‍ താരമയ്ക്കാണ് വോട്ടു പോയതെന്ന ആരോപണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. മഹാരാഷ്ട്രയിലെ ശാരദ ജില്ലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇ.വി.എമ്മിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് വ്യക്തിപരമായ അനുഭവമുണ്ട്. ഇ.വി.എമ്മുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഹൈദരാബാദിലും ഗുജറാത്തിലും ഒരു പ്രദര്‍ശനത്തിനിടെ ഇ.വി.എമ്മില്‍ ഞാന്‍ എന്‍.സി.പിയുടെ ചിഹ്നമായ ക്ലോക്കിനുനേരെ അമര്‍ത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ടു പോയത്.’ പവാര്‍ പറഞ്ഞു.

പവാറിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. നേരത്തെ, വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ ചൂണ്ടിക്കാട്ടി 50% വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.