നിലവിലെ വരിക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ഫ്രീ സേവനവുമായി ജിയോ

single-img
10 May 2019

നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ. ഇതു വഴി അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകള്‍ എന്നിവ സൗജന്യമായി തുടര്‍ന്നും ആസ്വദിക്കാം. നേരത്തെ അംഗമായവര്‍ക്കും 99 രൂപ നല്‍കി നിലവില്‍ പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണു സൗജന്യം.

അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങള്‍ 12 മാസത്തേക്ക് നല്‍കുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങള്‍ മൈജിയോ ആപ്പില്‍ ഇത് സംബന്ധിച്ച് പരിശോധിക്കാം. മൈജിയോ ആപ്പ് ഓപ്പണ്‍ ചെയ്ത് മൈ പ്ലാന്‍ ക്ലിക്ക് ചെയ്തു നോക്കിയാല്‍ മതി.