ബിജെപി മോദി- അമിത് ഷാ പാർട്ടിയല്ല; ഇത് ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
10 May 2019

ബിജെപി എന്ന് പറയുന്നത് മോദി- അമിത്ഷാ പാർട്ടിയല്ല എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി എന്നത് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയാണെന്നുംഅദ്ദേഹം പറഞ്ഞു. പാർട്ടി ഒരിക്കലും മോദിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, മോദിയും പാർട്ടിയും പരസ്പര പൂരകങ്ങളാണ്. ബിജെപി പാര്‍ട്ടി ഒരിക്കലും ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് ഉളളതല്ല – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നും ബിജെപിയിൽ ഒരുതരത്തിലുള്ള കുടുംബവാഴ്ച്ചയും നടക്കില്ലെന്നും പാർട്ടിയിൽ പാര്‍ലമെന്ററി ബോര്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ, ബിജെപി മുൻകാലത്ത് വാജ്‌പേയി – അദ്വാനി പാര്‍ട്ടിയായിരുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

നേതാവ് എന്നത് ശക്തനും പാര്‍ട്ടി ദുര്‍ബലമായാലും നേരെ തിരിച്ചായാലും തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. ജനപ്രിയരായ നേതാവ് ആണ് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വരുന്നത്. അദ്ദേഹം പറയുന്നു.