‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം’: തുറന്നു പറഞ്ഞ് നയന്‍താര

single-img
8 May 2019

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയ്ക്കും നായിക അസിന്റെയും കരിയറിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഗജിനി. പിന്നീട് അമീര്‍ ഖാനെ നായകനാക്കി ഹിന്ദിയിലും സിനിമ എടുത്തിരുന്നു.

എന്നാല്‍ ഗജിനിയില്‍ അഭിനയിച്ചത് തന്റെ മോശം തീരുമാനമായിരുന്നെന്ന് ചിത്രത്തിലെ മറ്റൊരു നായികയായ നയന്‍താര പറയുന്നു. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു’ നയന്‍താര പറഞ്ഞു

‘കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു’ നയന്‍താര കൂട്ടിച്ചേര്‍ത്തു.