കോ​ണ്‍​ഗ്ര​സ് ത​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പിച്ചു; അ​ച്ഛ​നാ​രാ​ണെ​ന്നു ചോ​ദിച്ചു; പരാതിയും പരിഭവവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

single-img
8 May 2019

കോ​ണ്‍​ഗ്ര​സ് പാർട്ടി ത​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്നും അ​ച്ഛ​നാ​രാ​ണെ​ന്നു ചോ​ദി​ച്ചെ​ന്നും പരാതിയും പരിഭവവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ പ്രധാനമന്ത്രി മോദി അധിക്ഷേപിച്ചതിനെതിരെ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജനങ്ങൾക്ക് മുൻപിൽ തന്റെ പരാതിയുടെ കെട്ടഴിച്ചത്. തനിക്കെതിരെ ഇതുവരെ 20 പദപ്രയോഗങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയതെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

‘എന്റെ അമ്മയെ കുറിച്ച് അവർ അസഭ്യം പറയുകയും എന്റെ അച്ഛൻ ആരാണെന്ന് ചോദിക്കുകയും ചെയ്തു. നിങ്ങൾ, ജനങ്ങൾ ഓർക്കണം, ഞാൻ പ്രധാനമന്ത്രി ആയതിന് ശേഷമാണ് കോൺഗ്രസ് ഇത് പറയുന്നത് എ​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് അ​വ​ർ അ​വ​രു​ടെ മാ​ന്യ​ത പി​ച്ചി​ച്ചീ​ന്തി. കോ​ണ്‍​ഗ്ര​സ് പാർട്ടിയുടെ അ​ധ്യ​ക്ഷ​നെ ഇ​പ്പോ​ൾ ആ​രും മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നില്ല’ മോ​ദി പ​റ​ഞ്ഞു.

മുൻപ് കുപ്രസിദ്ധമായ സോ​ണി​യ ഗാ​ന്ധി​യു​ടെ ‘മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി’ പ​രാ​മ​ർ​ശം ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​യോ​ഗ​ങ്ങ​ളും മോദി ജനങ്ങൾക്ക് മുൻപിൽ വിശദമാക്കി. തന്നെ കൊലചെയ്യുമെന്ന് പറഞ്ഞു നടക്കുന്ന ആ​ളു​ക​ളെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും അ​വ​ർ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ടി​ക്ക​റ്റ് ന​ൽ​കി​യെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഇക്കാര്യത്തിൽ ആ​രും അ​വ​രെ ചോ​ദ്യം ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​വ​ലി​യ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ര​സ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കന്മാരിൽ ഉൾപ്പെടെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. മോദിയുടെ ഈ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.