തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി

single-img
7 May 2019

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.  കേന്ദ്ര ഏജന്‍സിയായ പെസോയ്ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം എങ്ങനെയാണോ നടന്നത് അതുപോലെ തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം മാലപ്പടക്കം ഒന്നിച്ചു പൊട്ടിക്കുന്നത് സുപ്രീം കോടതിയുടെ തന്നെ പഴയൊരു വിധിയുടെ ലംഘനമാകുമെന്ന് കേന്ദ്ര ഏജന്‍സി പെസോയുടെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ഭാരവാഹികൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. പൂരം വെട്ടിക്കെട്ട് കഴിഞ്ഞ തവണത്തേതു പോലെ നടത്താന്‍ അനുമതി നല്‍കിയിരിക്കെ പുതിയ ഹര്‍ജി ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വിലയിരുത്തിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നു.