പി.സി.ജോര്‍ജ് കേരള ജനപക്ഷം പാര്‍ട്ടി പിരിച്ചു വിടുന്നു

single-img
7 May 2019

പി.സി.ജോര്‍ജ് കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം പാര്‍ട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായാണു നടപടി. പുതിയ പാര്‍ട്ടിയില്‍ ഷോണ്‍ ജോര്‍ജ് ചെയര്‍മാനാകും. രക്ഷാധികാരി സ്ഥാനത്തു മാത്രം തുടരുമെന്നു പി.സി.ജോര്‍ജ് എംഎല്‍എ അറിയിച്ചു.

14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ പഞ്ചായത്തു തലത്തില്‍നിന്നു തുടങ്ങി ഭാരവാഹി നിര്‍ണയം നടത്തും. ജൂണില്‍ നടപടികള്‍ ആരംഭിക്കും. പാലായില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് എന്‍ഡിഎയോട് ആവശ്യപ്പെടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ബിജെപിയുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചര്‍ച്ചകള്‍ ആരംഭിക്കാനാണ് തീരുമാനം. പാലായില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.