മകൻ ആർഎസ്എസ് മാസികയിൽ ലേഖനം എഴുതി; എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ ജോലിയിൽ നിന്നും പുറത്താക്കി

single-img
7 May 2019

ബി ജെ പി സംഘടിപ്പിച്ച പരിപാടിയില്‍ മകന്‍ പങ്കെടുത്തതിന് നടപടി നേരിട്ട എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ ജോലിയിൽ നിന്നും വീണ്ടും പുറത്താക്കി. ആശാ ലോറൻസിൻ്റെ മകന്‍ മിലന്‍ ആര്‍ എസ് എസ് മാസികയില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് പുറത്താക്കൽ.

ആശയുടെ മകൻ മിലൻ കഴിഞ്ഞ ആഴ്ചയാണ് ആര്‍ എസ്എസ് മാസികയില്‍ ലേഖനം എഴുതിയത്. നേരത്തേ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപെട്ട് സിഡ്‌കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ആശ ലോറന്‍സിനെ പരിച്ചു വിട്ടിരുന്നു.

പിരിച്ചു വിട്ട നടപടി വിവാദമായതിനെ തുടർന്നു പിന്നീട് തീരുമാനം റദ്ദാക്കി ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തത്.