കണക്കിനു മാത്രം എ പ്ലസ്; ബാക്കി ഡി പ്ലസ്; വൈറലായി എസ്എസ്എല്‍സി ‘റിസല്‍ട്ട്’

single-img
7 May 2019

പത്താംക്ലാസ് പരീക്ഷയെഴുതുന്ന പലകുട്ടികളുടെയും ഫുള്‍ എ പ്ലസ് മോഹം സാധാരണ ഗണിതശാസ്ത്രമാണ് തകര്‍ക്കാറ്. എന്നാല്‍ മലയാളവും ഐടിയും ഉള്‍പ്പെടെ ഒമ്പതുവിഷയത്തിനും ഡി പ്ലസ് കിട്ടിയിട്ടും കണക്കിനു മാത്രം എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിയുടെ റിസള്‍ട്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ‘റിസള്‍ട്ടിന്റെ’ ചിത്രത്തില്‍ പേരോ സ്‌കൂളോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. അതുകൊണ്ടു തന്നെ ഫോട്ടോ ഷോപ്പിലൂടെ കൃത്രിമമായി സൃഷ്ടിച്ചതാണോ ഈ പരീക്ഷാഫലം എന്ന കാര്യത്തിലും സംശയമുണ്ട്. എന്തൊക്കെയാണെങ്കിലും വന്‍പ്രചാരമാണ് ഈ റിസള്‍ട്ടിനു കിട്ടുന്നത്. കണക്കിനു മാത്രം എ പ്ലസ് വാങ്ങിയ പരീക്ഷാഫലം വൈറലായതോടെ ട്രോളുകളും എത്തിയിട്ടുണ്ട്.