തിരുവനന്തപുരത്ത് എ ​പ്ല​സ് കു​റ​ഞ്ഞതിന് മകനെ തല്ലിയ പിതാവ് അറസ്റ്റിൽ; ഭർത്താവിനെതിരെ പരാതി നൽകിയത് ഭാര്യ

single-img
7 May 2019

മാർക്ക് കുറഞ്ഞു പോയതിന് മകനെ തല്ലിയ പിതാവ് അറസ്റ്റിൽ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് നാ​ല് വി​ഷ​യ​ത്തി​ൽ എ ​പ്ല​സ് കു​റ​ഞ്ഞ് പോ​യ​തി​നാണ് പി​താ​വ് മ​ക​നെ ത​ല്ലിയത്.

കു​ട്ടി​യു​ടെ അമ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തിരുവനന്തപുരം ജില്ലയിലെ കി​ളി​മാ​നൂ​രി​ലാ​ണ് തിങ്കളാഴ്ച വൈ​കു​ന്നേ​രം സംഭവം നടന്നത്.

മ​ക​ന് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് കി​ട്ടു​മെ​ന്ന് പി​താ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫലം വ​ന്ന​പ്പോ​ൾ നാ​ല് വി​ഷ​യ​ത്തിന് കു​ട്ടി​ക്ക് എ ​പ്ല​സ് ലഭിച്ചിട്ടില്ല. ഫു​ൾ എ ​പ്ല​സ് കി​ട്ടാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പി​താ​വ് മ​ക​നെ ത​ല്ലു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ മ​ർ​ദ്ദി​ച്ചെ​ന്ന് കാ​ട്ടി മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.