എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 98.11% പേര്‍ വിജയിച്ചു

single-img
6 May 2019

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. 98.11% പേര്‍ വിജയിച്ചു. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടില്ല.

ഫലം ഈ വെബ്‌സൈറ്റുകള്‍ വഴി അറിയാം: http://keralapareekshabhavan.in, https://sslcexam.kerala.gov.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://results.kerala.nic.in, http://www.prd.kerala.gov.in, www.prd.kerala.gov.in. ‘സഫലം 2019’, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം.