സുഹൃത്തിന്റെ വീട്ടില്‍ വഴുതിവീണ് എസ് ജാനകിക്ക് പരിക്ക്; ഹിപ്പ് സര്‍ജറി കഴിഞ്ഞു

single-img
6 May 2019

പ്രശസ്ത ഗായിക എസ് ജാനകിക്ക് മൈസൂരിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് വഴുതി വീണ് പരിക്കേറ്റു. തുടർന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയമ്മയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ശസ്ത്രക്രിയയ്ക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കാലിന് പരിക്കേറ്റ എസ് ജാനകിയെ മൈസൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർക്ക് ഹിപ്പ് സര്‍ജറിയാണ് ചെയ്തത്. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് വീഴ്ച ഉണ്ടായത്. വീഴ്ചയിൽ ഇടുപ്പെല്ലില്‍ പരിക്കേറ്റ ജാനകിയമ്മയെ വേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തനിക്ക് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സുഖം പ്രാപിച്ചുവരുന്ന ജാനകിയമ്മ പറയുന്നു.