ഹീറോയാകാനുള്ള കഷ്ടപ്പാടിന്റെ തെളിവാണ് മോദിയെന്ന് നടി മേനക

single-img
6 May 2019

ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ താരങ്ങളുടെ കൂട്ടായ്മ. കേരളത്തില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. കേരളത്തില്‍ നിന്ന് നടന്‍ ഗോപകുമാറും, നടിമാരായ ജലജയും മേനകയും പങ്കെടുത്തു. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് താരങ്ങള്‍ പറഞ്ഞു.

നരേന്ദ്ര മോദി യഥാര്‍ഥ ഹീറോയാണെന്നാണ് മേനക പറഞ്ഞത്. ‘സിനിമയില്‍ രണ്ടു മണിക്കൂര്‍ ഹീറോയിസം കാണുമ്പോള്‍ നമ്മുക്ക് ഭയങ്കര ഉന്മേഷം തോന്നും. അത് നടപ്പിലാക്കണമെങ്കില്‍ എത്ര കഷ്ടപ്പെടണം എന്നുള്ളതിന്റെ തെളിവാണ് മോദി കാണിക്കുന്നത്’ മേനക പറഞ്ഞു.