അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തമെന്ന് സ്മൃതി ഇറാനി; രാഹുല്‍ ഗാന്ധിക്ക് മനുഷ്യത്വമില്ല

single-img
6 May 2019

വോട്ടെടുപ്പ് തുടരുന്ന അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനി. ഇതിന് തെളിവായി വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്ക് മനുഷ്യത്വമില്ല. രാഹുല്‍ രക്ഷാധികാരിയായിട്ടും ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നു ഇതെന്നും ഇറാനി ആരോപിച്ചു. ഇന്ന് വോട്ടെടുപ്പ് ദിനമായിട്ടും രാഹുല്‍ അമേത്തിയില്‍ എത്തിയിട്ടില്ല. എന്ത് കൊണ്ട് രാഹുല്‍ അമേത്തിയില്‍ വന്നില്ല എന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് മറുപടി പറയണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

അഞ്ചാംഘട്ട വോട്ടെടുപ്പ്.#ജനവിധി2019 #ലോക്സഭാഇലക്ഷൻ #evartha

Posted by evartha.in on Monday, May 6, 2019