നമുക്ക് വിവാഹം കഴിക്കാം, അതിപ്പോള്‍ നിയമപരമാണല്ലോ!; തൃഷയോട് ചാര്‍മി; നേരത്തേ സമ്മതം അറിയിച്ചതാണല്ലോ എന്ന് തൃഷയുടെ മറുപടി

single-img
6 May 2019

തെന്നിന്ത്യന്‍ താര സുന്ദരി തൃഷയുടെ ജന്മദിനത്തോടനുബന്ധിച്ച് നടി ചാര്‍മി പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തൃഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയുള്ളതായിരുന്നു ചാര്‍മിയുടെ രസകരമായ ട്വീറ്റ്. തൃഷയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ചാര്‍മി പങ്കുവെച്ചിരുന്നു. ഇതിന് തൃഷ രസകരമായി തന്നെ മറുപടി നല്‍കുകയും ചെയ്തു.

‘ഞാന്‍ ഇന്നും എപ്പോഴും നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമുക്ക് വിവാഹിതരാകാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’ എന്ന കുറിപ്പിനൊപ്പമാണ് ചാര്‍മി തൃഷയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

‘നന്ദി. ഞാന്‍ നേരത്തെ സമ്മതം അറിയിച്ചിരുന്നതാണല്ലോ’ എന്നായിരുന്നു തൃഷയുടെ മറുപടി. ഇരുവരുടെയും ട്വീറ്റുകള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ എല്ലാത്തിനെയും വിപരീതമായി കാണുന്ന ചില ആരാധകര്‍ ഇവിടെയും വിമര്‍ശനങ്ങളുമായെത്തി. ചാര്‍മിയുടെ ട്വീറ്റ് സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ കണ്ടെത്തല്‍. സിനിമാതാരങ്ങള്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ പങ്കു വയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.