വി​വാ​ഹ സൽക്കാരത്തിൽ ത​ങ്ങ​ൾ​ക്ക്​ മു​ന്നി​ലി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചതിൻ്റെ പേരിൽ ദളിതനെ സവർണ്ണജാതിക്കാർ തല്ലിക്കൊന്നു

single-img
6 May 2019

വി​വാ​ഹ സൽക്കാരത്തിൽ ത​ങ്ങ​ൾ​ക്ക്​ മു​ന്നി​ലി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചതിൽ പ്രകോപിതരായ സവർണ്ണജാതിക്കാർ ദളി​ത​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്​​രി ജി​ല്ല​യി​ലെ ശ്രീ​കോ​ട്ട്​ ഗ്രാ​മ​ത്തി​ൽ ഏ​പ്രി​ൽ 26ന്​ ​ന​ട​ന്ന വി​വാ​ഹ​ സൽക്കാരച്ച​ട​ങ്ങി​നിടയിലാണ് സംഭവം. ചടങ്ങിൽ പങ്കെ​ടു​ത്ത ജീ​തേ​ന്ദ്ര​യെ​ന്ന ആളാണ്  മർദ്ദനമേറ്റ് മരണമടഞ്ഞത്.

ദളി​ത​ൻ ത​ങ്ങ​ൾ​ക്കു​ മു​ന്നി​ലി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​ണ്​ സ​വ​ർ​ണ സ​മു​ദാ​യ​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ചതെന്ന് ഡിഎസ്പി ഉത്തംസിം​ഗ് ജിംവാൾ പറഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ജീ​തേ​ന്ദ്ര​യെ ഡ​റാ​ഡൂ​ണി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു.

സവർണ സമുദായാം​ഗങ്ങളായ ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരം കേസെടുത്തത്. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുമെന്നും ഡിഎസ്പി അറിയിച്ചു.