ഫ്രോ​ഡു​ക​ൾ​ക്കു രാ​ജ്യം മാ​പ്പു ന​ൽ​കാ​റി​ല്ല: മോദിയോട് പ്രിയങ്ക

single-img
5 May 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ക​ളു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​. ഫ്രോ​ഡു​ക​ൾ​ക്കു രാ​ജ്യം മ​റ്റു​ന​ൽ​കി​ല്ലെ​ന്നും മോ​ദി​ക്ക് അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ മോദിയുടെ പ​രാ​മ​ർ​ശ​ത്തി​നെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയത്.

വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര സൈ​നി​ക​രു​ടെ പേ​രി​ൽ വോ​ട്ട് ചോ​ദി​ച്ച് ആ ​ര​ക്ത​സാ​ക്ഷി​ത്വ​ങ്ങ​ളെ അ​പ​മാ​നി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ഒ​രു ധീ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ കൂ​ടി അ​പ​മാ​നി​ച്ചി​രി​ക്കു​ന്നു. രാ​ജീ​വ് ഗാ​ന്ധി ജീ​വ​ൻ ന​ൽ​കി​യ അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ൾ ഇ​തി​ന് മോ​ദി​ക്കു മ​റു​പ​ടി ന​ൽ​കും. ഫ്രോ​ഡു​ക​ൾ​ക്കു രാ​ജ്യം മാ​പ്പു ന​ൽ​കാ​റി​ല്ലെ​ന്നും മോ​ദി​യോ​ടു പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി മ​ക​നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ദി​ക്ക് മോ​ദി​യെ​ക്കു​റി​ച്ച് തോ​ന്നു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചാ​രേ​ണ്ടെ​ന്നും അ​ത് നി​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും നി​ങ്ങ​ളു​ടെ ക​ർ​മ​ഫ​ലം നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​മെ​ന്നും രാ​ഹു​ൽ മോ​ദി​യോ​ടു പ​റ​ഞ്ഞു.