ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപി; ശ്രീധരന്‍പിളള നിഥിന്‍ ഗഡ്കരിക്കയച്ച കത്ത് പുറത്ത്

single-img
5 May 2019

കേരളത്തിലെ ദേശീയ പാത വികസനം അട്ടിമറിച്ചത് ബിജെപി കേരള ഘടകമെന്ന് വ്യക്തമാകുന്ന രേഖകൾ കൈരളി ന്യൂസ് ചാനൽ പുറത്തുവിട്ടു. ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക്എ‍ഴുതിയ കത്താണ് പുറത്തുവന്നത്. 2018 സെപ്റ്റംബര്‍14 ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരിക്ക് എ‍ഴുതിയ കത്താണിത്.


എറണാകുളം അടക്കമുളള പ്രദേശങ്ങളെ പ്രളയം ദോഷകരമായി ബാധിച്ചതായും കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. എന്‍ എച്ച് 66 ഭാഗമായുളള ഭൂമിയെറ്റടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയപാത സംയുക്ത സമര സമിതി അദ്ധ്യക്ഷന്‍ ഹാഷിം ചേന്നപളളി ബിജെപിക്ക് നല്‍കിയ പരാതി ചൂണ്ടി കാട്ടിയാണ് ദേശീയ പാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് പിഎസ് ശ്രീധരന്‍പിളള ആവശ്യപ്പെടുന്നത്.

ഇതോടെ കേരളത്തിന്‍റെ ദേശീയ പാതവികസനം അട്ടിമറിച്ചത് ബിജെപി യുടെ രാഷ്ടീയ തീരുമാനമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലാവധി തികയുന്ന 2021 ന് ശേഷം മതിയെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം.