തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

single-img
5 May 2019

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വാഴവിള സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ ഷാജഹാൻ പിടിയിലായി.

കൃത്യത്തിന് ശേഷം ഇയാൾ സമീപത്തെ പണി തീരാത്ത വീടിന്റെ രണ്ടാമത്തെ നിലയിൽ ഒളിച്ചു കഴിയുകയായിരുന്നു . ഈ മാസം ഒന്നാം തിയതി രാത്രി പെൺകുട്ടിയെ കുളിമുറിയിൽ കടന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.