ഫാനിയേയും വിടാതെ ആർഎസ്എസ്: ഫാനി രക്ഷാപ്രവർത്തനത്തിൻ്റേതായി ആർഎസ്എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വ്യാജം

single-img
5 May 2019

ഒഡിഷയിലും പശ്ചിമബംഗാളിലും ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉണ്ട് പനി ചുഴലിക്കാറ്റ് ഒഡീഷയിൽ ആയിരക്കണക്കിന് വീടുകളാണ് തകർത്തത്. ഫാനി ഇനി പശ്ചിമബംഗാളിലേക്ക് കടന്നതോടെ തീവ്രത കുറഞ്ഞുവെങ്കിലും അവിടെയും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

ഫാനി ബാധിത പ്രദേശങ്ങളിൽ ആർഎസ്എസ് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുകയാണ്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരുടെ പഴയ ചിത്രങ്ങൾ ഫാനി രക്ഷാപ്രവർത്തന ചിത്രങ്ങളായി പ്രചരിപ്പിക്കുകയായിരുന്നു.

2007ൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കന്യാകുമാരി പ്രദേശങ്ങളിൽ ആർഎസ്എസ് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ ഒഡീഷയിലെ രക്ഷാപ്രവർത്തന ചിത്രങ്ങളായി പ്രചരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് രംഗത്തെത്തിയത്. ബിജെപിയുടെ പല പ്രമുഖ നേതാക്കളും വക്താക്കളും ഈ ചിത്രങ്ങൾ ഫാനി ദുരന്തത്തിൻറെ ഭാഗമായി പങ്കുവെച്ചിട്ടുണ്ട്.