ആംആദ്മിക്ക് വീണ്ടും തിരിച്ചടി; ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു

single-img
5 May 2019

പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി എം​എ​ൽ​എ പാർട്ടി വിട്ടു. രൂ​പ്ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യ അ​മ​ർ​ജി​ത്ത് സിം​ഗ് സ​ന്ദോ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​തെ​ന്നും അ​മ​ർ​ജി​ത്ത് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി പ്ര​വേ​ശം കോ​ണ്‍​ഗ്ര​സി​ന് ശ​ക്തി പ​ക​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ എ​എ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് അ​മ​ർ​ജി​ത്ത് ന​ട​ത്തി​യ​ത്. പ​ഞ്ചാ​ബി​നോ​ട് എ​എ​പി നേ​തൃ​ത്വം ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം മ​ൻ​സ മ​ണ്ഡ​ല​ത്തി​ലെ എ​എ​പി എം​എ​ൽ​എ നാ​സ​ര്‍ സിം​ഗ് കോ​ൺ​ഗ്ര​സി​ൽ ചേ​ര്‍​ന്നി​രു​ന്നു. ഈ ​മാ​സം 19നാ​ണ് പ​ഞ്ചാ​ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.