യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം; രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമര്‍ശത്തില്‍ പരാതിയുമായി ബാബാ ​രാംദേവ്

single-img
4 May 2019

ഭാരത ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശം നടത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ ​രാംദേവും സന്യാസിമാരും.
സീതാറാം യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം എന്നും ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദകാല സംസ്കാരത്തെ, ഇന്ത്യൻ പാരമ്പര്യത്തെ, സംസ്കാരത്തെയാണ് അദ്ദേഹം അപമാനിച്ചതെന്നും ഹരിദ്വാര്‍ എസ് എസ് പിയ്ക്കു പരാതി നൽകിയ ശേഷം രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ല എന്ന ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഗ്യാ സിം​ഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

‘ധാരാളം രാജാക്കൻമാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ട്, എന്നാൽ, ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്” എന്ന് യെച്ചൂരി ചോദിച്ചിരുന്നു.