എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍; പ്രതികള്‍ സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരെന്ന് പോലീസ്

single-img
4 May 2019

രാജസ്ഥാനിലെ ജയ്പുരിലുള്ള ശ്രീഗംഗാ നഗറില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടികള്‍ സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് 1 ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് കേസെടുക്കുന്നത്. അയല്‍വാസികളായ മൂന്ന് ആണ്‍കുട്ടികള്‍ പോണ്‍ വീഡിയോ കാണിച്ച ശേഷം മകളെ ബലാത്സംഗം ചെയ്തതായി ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എട്ട്, പത്ത്, പന്ത്രണ്ട്വയസുള്ളവരാണ് ആണ്‍കുട്ടികള്‍.

വയറുവേദനയെടുക്കുന്നതായി മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി അമ്മ അറിയുന്നത്. പിതാവിന്റെ ഫോണില്‍ നിന്ന് അവിചാരിതാമയി പോണ്‍ വീഡിയോ കണ്ടതോടെയാണ് കുട്ടികളില്‍ ഒരാള്‍ പോണ്‍ വീഡിയോകളുടെ അടിമയാകുന്നതെന്ന് ശ്രീഗംഗാനഗര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ഇസ്മായില്‍ ഖാന്‍ വ്യക്തമാക്കി.