റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു

single-img
4 May 2019

യുഎസിലെ ഫ്‌ലോറിഡ ജാക്‌സണ്‍വില്ല നാവികവ്യോമതാവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കവെ ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയിലേക്കു വീണു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല. യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം.

136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയ്ക്കു സമീപത്തുള്ള നദിയിലേക്കു തെന്നിനീങ്ങുകയായിരുന്നു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു.