മുസ്ലിങ്ങൾ പാല് തരാത്ത പശുക്കൾ: ആസാം ബിജെപി എം എൽ എ

single-img
4 May 2019

രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി അസം എംഎല്‍എ. പാല് തരാത്ത പശുക്കളാണ് മുസ്‌ലിങ്ങളെന്ന് അസമിലെ ദിബ്രുഗഢ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്‌ലിങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്. മുസ്ലിങ്ങൾ പാല് തരാത്ത പശുക്കളെന്നാണും, പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നുമാണ് പ്രശാന്ത ചോദിച്ചത്.

അതേസമയം വിവാദ പരാമർശത്തിൽ പ്രശാന്ത ഭൂക്കാനെതിരെ നടപടി ആവശ്യപ്പെട്ട് ആസാം പ്രതിപക്ഷ നേതാവ് ദേബബത്ര സൈക്കിയ സ്പീക്കറിന് കത്ത് നൽകി. മുസ്ലിം വിഭാഗത്തെ പശുവുമായി താരതമ്യപ്പെടുത്തിയെന്നും, ഉപയോഗമില്ലാത്തവരാണെന്ന് ആക്ഷേപിച്ചുവെന്നും ചൂണ്ടികാട്ടിയാണ് സൈക്കിയ സ്പീക്കറിന് കത്ത് നൽകിയിരിക്കുന്നത്.

എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശീകരണവുമായി പ്രശാന്ത രംഗത്ത് വന്നു. മുസ്‌ലിങ്ങളോട് വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രശാന്ത പറഞ്ഞു. 90 ശതമാനം മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.

അപ്പോള്‍ അസമിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞു. പാല് തരാത്ത പശുവിനെ എന്തിന് തീറ്റ കൊടുക്കുന്നുവെന്ന്. അല്ലാതെ മുസ്‌ലിങ്ങളെ ഒരിക്കലും പശുവെന്ന് വിളിച്ചിട്ടില്ല. അവരോട് വോട്ട് ചോദിക്കുന്നതില്‍ കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പ്രശാന്ത പറഞ്ഞതായി ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.