തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം; യുവാവ്‌ വാഹനത്തില്‍ ചാടിക്കയറി മുഖത്തടിച്ചു

single-img
4 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം. ഡൽഹിയിലെ മോത്തി ബാഗിൽ റോഡ് ഷോ നടക്കുമ്പോൾ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.

വടക്ക് കിഴക്കൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെജ്‍രിവാളിന്‍റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് – ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.