പുതിയ ലുക്കിലുള്ള ചിത്രം പുറത്തു വിട്ട് മമ്മൂട്ടി

single-img
3 May 2019

തൊപ്പിയും കൂളിങ് ഗ്ലാസ്സും അണിഞ്ഞ് താടി വച്ച മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. എന്നാല്‍ ഏതു സിനിമയിലെ ലുക്കാണ് ഇതെന്നുള്ള കാര്യം അവ്യക്തമാണ്.

മാമാങ്കത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ബിലാല്‍ എന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലെ ഗെറ്റപ്പാണ് ഇതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ബിലാല്‍ ഇക്കൊല്ലം പകുതിക്കു ശേഷമെ ആരംഭിക്കൂ എന്നാണ് അണിയറക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തു വിട്ട മകന്‍ ദുല്‍ഖര്‍ സല്‍മാനുള്ള മറുപടിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളെന്നാണ് ചില ആരാധകര്‍ പറയുന്നത്.