ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

single-img
3 May 2019

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നു. ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത്.

പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഗൂഗിള്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഇനി മുതല്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ശേഖരിച്ച് വയ്ക്കുകയും ചെയ്യാം. മുന്നു മതല്‍ 18 മാസം വരെയാണ് ഇങ്ങനെ ശേഖരിച്ചു വയ്ക്കാന്‍ ഉള്ള കാലാവധി. എന്നാല്‍ ശേഖരിക്കപ്പെടുന്ന കാലയളവ് കഴിഞ്ഞാല്‍ ഇവ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും.