മുന്‍ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു

single-img
3 May 2019

മുന്‍ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  92 വയസ്സായിരുന്നു.

രണ്ട് തവണ പാര്‍ലമെന്റ് അംഗമായ വിശ്വനാഥ മേനോന്‍ 1987ല്‍ ഇ കെ നയനാരുടെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്റായിരുന്നു ഇദ്ദേഹം.

14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.