മായാവതി എന്‍.ഡി.എയിലേക്ക് വരും: ബാലാക്കോട്ട് ആക്രമണം ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പി വെറും 160 സീറ്റുകളില്‍ ഒതുങ്ങുമായിരുന്നു; സുബ്രമണ്യന്‍ സ്വാമി

single-img
2 May 2019

പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും  എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ബി.ജെ.പിയുടെ റേറ്റിങ് വര്‍ധിച്ചെന്നും, 160 സീറ്റുകള്‍ മാത്രം ലഭിക്കുമായിരുന്ന തങ്ങള്‍ക്ക് ഇതിന് ശേഷം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും സ്വാമി ഒരു അഭിമുഖത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് ശേഷം മായാവതി എന്‍.ഡി.എയിലേക്ക് വരുമെന്നും, എന്നാല്‍ അവര്‍ അതിന് എന്ത് ഉപാധികളാണ് മുന്നോട്ട് വെക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും സ്വാമി പറഞ്ഞു. മായാവതി പ്രധാനമന്ത്രിയാവാന്‍ യോഗ്യയാണെന്നും, എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവാന്‍ അവര്‍ ബ്രാഹ്മണരെ പ്രീണിപ്പിച്ചതു പോലെ, പ്രധാനമന്ത്രിയാവാനും മായാവതി അത്തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നും സ്വാമി പറഞ്ഞു.