കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം തല തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി

single-img
2 May 2019

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം തല തല്ലിത്തകര്‍ത്തു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച വൈകിട്ട് ഭോപ്പാലിലെ മനുഭവന്‍ ടെക്രിയിലെ ക്ഷേത്രത്തില്‍ പോയശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി.

പതിനാറുകാരിയായ ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഈ സമയം അടുപ്പംകൂടി എത്തിയ രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തി.

പെണ്‍കുട്ടി തിരിച്ചെത്താതായതോടെ അടുത്ത ദിവസമാണ് വീട്ടുകാര്‍ പോലീസിനെ സമീപിക്കുന്നത്. അന്വേഷണം നടത്തിയ പോലീസ് അയല്‍വാസികളായ രണ്ടു യുവാക്കളെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. എത്രപേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതില്‍ കൃത്യമായ വിവരം ലഭിക്കാന്‍ ഫോറന്‍സിക് പരിശോധനാ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്.