കോൺ​ഗ്രസ് ഒന്നോർക്കണം ഇന്ത്യയിലെ ജനങ്ങൾ സ്നാനം ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്: നരേന്ദ്രമോദി

single-img
1 May 2019

കോൺ​ഗ്രസ് ഒന്ന് ഓർക്കണം, ഇന്ത്യയിലെ ജനങ്ങൾ തനിക്ക് വേണ്ടിയാണ് സ്നാനം ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസുക്കാർ തന്നെ വളരെയധികം വെറുക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി , അവർ ചിലപ്പോൾ സ്വപ്നം കാണുന്നത് പോലും തന്നെ കൊല്ലുന്നതായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇന്ന് മധ്യപ്രദേശിലെ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എല്ലാ തലത്തിലും കോൺ​ഗ്രസ് എന്നത് സത്യസന്ധതയില്ലാത്തൊരു പാർട്ടിയാണ്. രാജഭരണവും അഴിമതിയും പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് അവർ സത്യസന്ധത കാണിക്കാറുള്ളത്. ഇന്ത്യയിൽ വികസന പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ദൗത്യത്തിലാണ് ബിജെപി. അതേസമയം കോൺ​ഗ്രസ് പ്രവർത്തിക്കുന്നത് ന്യൂ ജനറേഷൻ‌ നാടുവാഴികൾക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു. കോൺ​ഗ്രസിൽ ആർക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിപോയിട്ട് പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലും ആർക്കുമില്ല എന്നും അഭിപ്രായപ്പെട്ടു.

ഒരേ കുടുംബത്തിൽ നിന്നുമുള്ള 55 വർഷത്തെ ഭരണമാണോ അതോ ചായ്‍വാലയുടെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.