പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടി; സ്റ്റാറായി: വീഡിയോ

single-img
1 May 2019

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു യുവാവ്. ഒരു പരിപാടിക്കിടെ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടുന്ന പാട്ടാണ് വൈറലായിരിക്കുന്നത്. വിജയും സിമ്രാനും അഭിനയിച്ച തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്.

ആദ്യം വെറുതെ ഒരു ശ്രമം നടത്തി നോക്കിയപ്പോള്‍, ചുറ്റും നിന്നവര്‍ പ്രോത്സാഹിപ്പിച്ചു. മുഴുവന്‍ പാടാന്‍ ആവശ്യപ്പെട്ടു. അല്‍പ്പം ചമ്മലുണ്ടെങ്കിലും പാട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് യുവാവ് മൈക്ക് താഴെവെച്ചത്.