ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കും; ബിജെപി തകര്‍ന്നടിയുമെന്നും പ്രിയങ്ക ഗാന്ധി

single-img
1 May 2019

ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ളതിനാലാണ് വാരാണസിയിലെ മല്‍സരം ഒഴിവാക്കിയതെന്നും പ്രിയങ്ക വ്യക്തമാക്കി.

വിജയ സാധ്യത കുറഞ്ഞ കേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മഹാഗഡ് ബന്ധനിന്റെ വോട്ടുകള്‍ ചോര്‍ത്തില്ല. ബി.ജെ.പിയുടെ വോട്ടുകളിലാണ് കോണ്‍ഗ്രസ് നഷ്ടമുണ്ടാക്കുകയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. യു.പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അതേസമയം, ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ലൊടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണ കര്‍ഷകരില്‍ തുടങ്ങി, ഫാക്ടറി ജീവനക്കാര്‍, ഉടമകള്‍ എന്നിവരുടെയെല്ലാം ജീവിതോപാധികള്‍ മോദി ഭരണത്തില്‍ തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ ഫൈസാബാദില്‍ നടന്ന റാലിയില്‍ പറഞ്ഞു.