രാജ്യത്തെ രക്ഷിക്കേണ്ടയാള്‍ കലാപമുണ്ടാക്കുന്നുവെന്ന് ജയാബച്ചന്‍

single-img
1 May 2019

രാജ്യത്തെ സംരക്ഷിക്കേണ്ടയാള്‍ ഇവിടെ കലാപം സൃഷ്ടിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍. ലക്‌നൗവില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ജയ ബച്ചന്‍ വിമര്‍ശനം അഴിച്ചുവിട്ടത്.

പുതുമുഖ സ്ഥാനാര്‍ഥികളെ പൂര്‍ണ മനസോടെ സ്വീകരിക്കുന്ന പാരമ്പര്യമാണ് എസ്.പിക്കുള്ളതെന്നും ജയാ ബച്ചന്‍ പറഞ്ഞു. പുതിയ സ്ഥാനാര്‍ഥി എവിടെ നിന്ന് വന്നവരായാലും അവര്‍ എസ്.പിയുടെ ഭാഗമായിരിക്കുന്നു. അവരുടെ വിജയം ഉറപ്പാക്കുമെന്നും ജയ കൂട്ടിച്ചേര്‍ത്തു.

പൂനം സിന്‍ഹയുടെ വിജയം ഉറപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. പൂനം സിന്‍ഹയുമായി കഴിഞ്ഞ നാല്‍പതു വര്‍ഷത്തെ ബന്ധം തനിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നടനും ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം സിന്‍ഹ. ഏപ്രില്‍ 16ന് ആണ് അവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലക്‌നൗ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസിന്റെ ആചാര്യ പ്രമോദ് കൃഷ്ണനുമാണ് പൂനം സിന്‍ഹയുടെ എതിരാളികള്‍.