നടുറോഡില്‍ ഭീമന്‍ അനാക്കൊണ്ട; അമ്പരന്ന് യാത്രക്കാര്‍; വീഡിയോ

single-img
1 May 2019

ബ്രസീലിലെ പോര്‍ട്ടോ വെഹ്‌ലോ നഗരത്തിലാണ് ആളുകള്‍ നോക്കിനില്‍ക്കെ അനാക്കൊണ്ട റോഡിലൂടെ ഇഴഞ്ഞുനീങ്ങിയത്. മൂന്നു മീറ്റര്‍ നീളവും 30 കിലോഗ്രാം ഭാരവുമുള്ള അനാക്കൊണ്ടയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാമ്പ് റോഡിനപ്പുറം എത്തിയ ശേഷമാണ് യാത്രക്കാര്‍ വാഹനം നീക്കിത്തുടങ്ങിയത്.

പാമ്പ് ഭക്ഷണം തേടി വന്നതാണെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു. റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്നത് നിര്‍ത്തണമെന്നും മണം പിടിച്ച് ഇത്തരം പാമ്പുകള്‍ ഇനിയുമെത്തിയേക്കാമെന്നും ഇവര്‍ പറയുന്നു. എന്തായാലും ഈ വീഡിയോ ലോകമാകെ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.