കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകൾ; പരാതിയുമായി ബിജെപി

single-img
30 April 2019

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ പരാതി. ഡൽഹിയിലെ ബിജെപി വക്താവ് ഹാരിഷ് ഖുറാനയാണ് പരാതിയുമായി ജില്ലാ കോടതിയെ സമീപിച്ചത്. ഡൽഹിയിലെ ഗാസിയാബാദ്, ചാന്ദ്‌നി ചൗക്ക് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുള്ളത്.

ഇരു മണ്ഡലങ്ങളിലേയും വോട്ടർ‌ പട്ടികയിൽ സുനിതയുടെ പേരുണ്ടെന്നും ബിജെപി പരാതിയിൽ ആരോപിച്ചു. പടിഞ്ഞാറൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയായ ​ഗൗതം ​ഗംഭീറിനെതിരെ കുറ്റം ആരോപിക്കുന്നതിന് മുമ്പ് ഭാര്യയുടെ ഇരട്ട വോട്ടിനെക്കുറിച്ച് കേജ്രിവാൾ ചിന്തിക്കണമായിരുന്നുവെന്നും ബിജപി പറഞ്ഞു.

​കഴിഞ്ഞ ദിവസമാണ് ബിജെപി സ്ഥാനാർത്ഥി ​ഗൗതം ​ഗംഭീറിന് ഒന്നിലധികം രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് കാണിച്ച് പടിഞ്ഞാറെ ദില്ലി എഎപി സ്ഥാനാർത്ഥി ആതിഷ് മർലെന ജില്ലാ കോടതിയിൽ പരാതി നൽകിയത്.