ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍

single-img
30 April 2019

ആ​റു വ​യ​സു​ള്ള പെൺകുട്ടിയെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം മൃ​ത​ദേ​ഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ‌്‌‌‌ ചെയ്തു. പൗള്‍ട്രിഫാമിൽ സെക്യൂരിറ്റ‌ി‌‌‌യായി ജോലി നോക്കുന്ന സോനുവിനെയാണ് പോലീസ് പിടികൂടിയത്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹ​രി​ദ്വാ​റി​ലാ​ണു സം​ഭ​വം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

തെ​രു​വി​ല്‍ കൂട്ടുകാർക്കൊപ്പം ക​ളി​ച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെണ്‍കുട്ടിയെ ഇ​യാ​ള്‍ അടുത്തുള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യായിരുന്നു. എന്നാൽ കുട്ടി എതിർത്തപ്പോൾ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നെന്ന് പോലീസ് വ്യക്തമാക്കി.

മദ്യപിച്ചതിന്റെ​ ല​ഹ​രി​യി​ലാ​ണ് പ്രതി കു​റ്റം ചെ​യ്തെ​ന്നും ഇ​യാ​ള്‍ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ കൂടുതല്‍ തെ​ളി​വു​കള്‍ ലഭിച്ചിട്ടുണ്ടെന്നും പോ​ലീ​സ് പറഞ്ഞു. ദിവസവേതന ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. മാതാപിതാക്കൾ ജോലി ചെയ്യുന്ന പാടത്തിന് സമീപത്ത് വച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ഇയാൾ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതായി കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ്‌‌‌‌ ചെയ്തത്. ശ​നി​യാ​ഴ്ച ദിവസം രാ​വി​ലെ​യാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. അതേസമയം, കു​റ്റ​കൃ​ത്യ​ത്തി​ല്‍ മ​റ്റൊ​രാ​ള്‍​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന് മരിച്ച പെണ്‍കുട്ടിയുടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ഇ​യാ​ള്‍​ക്കുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.