കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; എല്‍ഡിഎഫ് പരാതി നല്‍കി

single-img
29 April 2019

കണ്ണൂര്‍: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിൽ യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം. കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിൽ മാടായി 69 ബൂത്തിൽ ലീഗ് പ്രവർത്തകൻ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കാസർകോട് മണ്ഡലത്തിന്റെ തന്നെ ഭാഗമായ, കല്യാശേരിയിലെ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ 24 ന്യൂസും കൈരളി ടിവിയുമാണ് പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍കത്തകന്‍ 70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം ബൂത്തിലും ഒന്നിലധികം തവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.