ബിജെപി തകരും; കോൺഗ്രസ് 213 സീറ്റുകൾ നേടി അധികാരത്തിലെത്തും: അമേരിക്കൻ വെബ്സൈറ്റിൻ്റെ സർവ്വേഫലം

single-img
28 April 2019

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തിരിച്ചടി നേരിടുമെന്ന് അമേരിക്കൻ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സർവെഫലം. കോൺഗ്രസ് 213 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും ബി.ജെ.പിക്ക് 170 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും സെെറ്റിൽ വ്യക്തമാക്കുന്നു.

ആകെ പോൾ ചെയ്യുന്ന വോട്ടിൻ്റെ 39 ശതമാനം വോട്ടുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തുക. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 ശതമാനം വോട്ടാണ്. അത് ഇത്തവണയും നേടുമെന്ന് സർവെയിൽ പറയുന്നു. മറ്റു പാർട്ടികൾക്ക് മൊത്തത്തിൽ 160 സീറ്റുകൾ ലഭിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20,500ഓളം ജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയത്.  ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം വിലയിരുത്തിയാണ് ഫലം പുറത്ത് വിട്ടത്.

ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണ്.എന്നാൽ സർവെക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സർവെ ഇങ്ങനെ വിശ്വസിക്കും എന്നും ചിലർ ചോദിക്കുന്നു.