ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടു ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറി; സംഘം പൊലീസ് പിടിയിൽ

single-img
27 April 2019

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടു ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറിയ സംഘം പൊലീസ് പിടിയിൽ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോലീസ് പിടികൂടിയത്. സംഘാംഗങ്ങളിൽ ഒരാളുടെ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്.

ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ടാണ് ഇവര്‍ ഭാര്യമാരെ കൈമാറിയത്. 2018 മാര്‍ച്ച് മുതലാണ് സംഭവങ്ങളുടെ ആരംഭം. കായംകുളം സ്വദേശിയുമായി ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്ത് എത്തുകയും കായംകുളം സ്വദേശിയുടെ സമ്മതപ്രകാരം അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു

ഷെയര്‍ചാറ്റിലൂടെത്തന്നെ പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നും കായ്കളും സ്വദേശിയുടെ നിർബന്ധം  അസഹനീയമായപ്പോൾ ഭാര്യയായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.