ചെയ്തത് എന്റെ ജോലി; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ നേരിട്ട നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥന്‍

single-img
26 April 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഡീഷയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ നേരിട്ട നടപടിക്കെതിരേ സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഹ്‌സിന്‍ രംഗത്ത്. താൻ ചെയ്തതു തന്റെ ജോലിയാണെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ചതിനു മുഹ്‌സിനെ കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണൽ വിധിയെ തുടർന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തിരുന്നു എങ്കിലും അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്യുകയുണ്ടായി. “എന്റെ ജോലി ചെയ്തതിനാണ് എന്നെ അവര്‍ സസ്‌പെന്‍ഡ് ചെയ്തത്. എനിക്ക് ഇതുവരെ ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ല. ഇരുട്ടില്‍ ആണെങ്കിലും ഞാന്‍ ഒറ്റയ്ക്കു തന്നെ പോരാടും.- അദ്ദേഹം പറഞ്ഞു.