കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി

single-img
26 April 2019

നാളെ കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതുകൊണ്ടാണ് ശനിയാഴ്ച്ച ഇതുവഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തിയത്. റെയില്‍പാളത്തില്‍ ഒമ്പതു മണിക്കൂറും എം.സി.റോഡില്‍ രാവിലെ 10 മുതല്‍ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.

12 തീവണ്ടികളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. രണ്ട് തീവണ്ടികളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പത്ത് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഒരു തീവണ്ടിയുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.

ട്രെയിന്‍ നമ്പര്‍ 06015എറണാകുളം വേളങ്കണ്ണി സ്‌പെഷ്യല്‍, ട്രെയിന്‍ നമ്പര്‍ 66308 കൊല്ലംകോട്ടയം എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302 കൊല്ലം ആലപ്പുഴ എറണാകുളം മെമു, 66303 എറണാകുളം ആലപ്പുഴ കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56385 എറണാകുളം കോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയം എറണാകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56385എറണാകുളം കോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56388 കായംകുളം കോട്ടയം എറണാകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളം ആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56382 കായംകുളം എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴ കൊല്ലം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.